പാലകനേ നിൻ കാവലിനായ്
പാടിടും എന്നും നന്ദിയോടെ
കൺചിമ്മാതെ കാവൽ നിന്ന നാഥൻ
തൻ ചങ്കോട് ചേർത്തു വച്ച താതൻ
പ്രാണനെ മരണ ദൂതന് വിട്ടു കൊടുക്കാതെ
കാൽകളെ വഴുതി വീണു ഞാൻ ഉടഞ്ഞു പോകാതെ
എന്നെ കാത്ത പാലകനെ
നന്ദി യേശു നായകനെ
എന്നെ കാത്ത പാലകനെ
സ്തുതി ക്രിസ്തു പാലകനേ
പാലകനേ നിൻ കാവലിനായ്
പാടിടും എന്നും നന്ദിയോടെ
ഈ പാരിതിലെന്നും നന്ദി അപ്പാ
നെഞ്ചിന് നേരെ വന്ന മുൾമുന കണ്ടീല ഞാൻ
വഴിയിൽ പതിയിരുന്ന കെണി അറിഞ്ഞീലാ
എതിരിയിൻ അമ്പുകൾ എൻ മേൽ പതിഞ്ഞിടാ-
തെന്നെ പൊതിഞ്ഞ രണ്ട് കൈകൾ കണ്ടു ഞാൻ
എൻപേർക്കായ് മുറിഞ്ഞല്ലോ ചുടു ചോര തന്നല്ലോ
ആണി പഴുതിനുള്ളിൽ എന്നെ മറച്ചല്ലോ
മാറോട് ചേർത്തല്ലോ തോൾമേൽ ചുമന്നല്ലോ
മോനെന്ന് കാതിലോതി ധൈര്യം തന്നല്ലോ
തിരു നിണത്തിന്റെ മറവിലാണെന്റെ
ശരണം പൊന്നേശുവേ
തിരു കരത്തിന്റെ നിഴലിലാണെന്റെ
അഭയം എന്നേശുവേ
Palakane Nin Kavalinayi
Padidum Ennum Nandiyode
Kanchimmathe Kaaval Ninna Naadhan
Than Chankod Cherthu Vacha Thaathan
Pranane Marana Doothan Vittu Kodukkathe
Kalkale Vazhuthi Veenu Njan Udanju Pokathe
Enne Katha Palakane
Nandi Yeshu Naayakane
Enne Katha Palakane
Sthuthi Kristhu Palakane
Palakane Nin Kavalinayi
Padidum Ennum Nandiyode
Ee Paarithil Ennum Nandi Appa
Nenchin Nere Vanna Mulmuna Kandeela Njan
Vazhiyil Pathiyirunna Keni Arinjila
Ethiriyin Ambukal Enmel Pathinjida-
thenne Pothinja Randu Kaikal Kandu Njan
Enperkaay Murinjallo Chudu Chora Thannallo
Aani Pazhuthinullil Enne Marachallo
Maarodu Cherthallo Tholmel Chumannallo
Monennu Kaathilothi Dhairyam Thannallo
Thiru Ninathinte Maravilaanente
Sharanam Ponneshuve
Thiru Karathinte Nizhalilaanente
Abhayam Enneshuve
[keywords] Palakan - പാലകൻ, Blesson Memana.