Ithupol Illoru Snehithan - ഇതുപോലില്ലൊരു സ്നേഹിതൻ

Ithupol Illoru Snehithan - ഇതുപോലില്ലൊരു സ്നേഹിതൻ





 

ഇതുപോലില്ലൊരു സ്നേഹിതൻ ഉലകിൽ വേറാരുമേ  
ഇതുപോൽ എന്നെ പ്രിയമുള്ളവൻ  
ഇതുപോൽ എന്നെ അറിയുന്നവൻ  
മശിഹായെ നൽ സ്നേഹിതനെ  

പലരും പലതും നിനച്ചിടുമ്പോൾ  
പഴിചൊല്ലി വിധിച്ചീടുമ്പോൾ  
നിജമേറും നൽ നിനവുകളാൽ  
പരനേകും തൻ തിരുമൊഴിയാൽ  
മനസ്സിനു സ്വസ്ഥ സമാധാനം  

മണ്ണിൻ ധനമത് മായയല്ലോ  
മഹിയിൻ മാന്യതയും  
ആറടി മണ്ണിൽ അഴുകിടുമേ  
ആയിരം സ്നേഹിതർ വിട ചൊല്ലുമേ  
യേശു മാത്രം എൻ നിത്യ സഖി
 

Ithupol Illoru Snehithan Ulakil Verarume
Ithupol Enne Priyamullavan
Ithupol Enne Ariyunnavan 
Mashihaye Nal Snehithane 

Palarum Palathum Ninacheedumbol 
Pazhi Cholli Vidhicheedumbol 
Nijamerum Nal Ninavukalal
Paranekum Than Thirumozhiyal 
Manassinu Swastha Samadhanam 

Mannin Dhanamath Mayayallo 
Mahiyin Manyathayum 
Aaradi Mannil Azhukeedume 
Aayiram Snehithar Vida Chollume 
Yeshu Mathram En Nithya Sakhi


[keywords] Ithupol Illoru Snehithan - ഇതുപോലില്ലൊരു സ്നേഹിതൻ, Blesson Memana.