Yeshu Nallavan Avan Vallabhan - യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചീടുക അവന്‍റെ നാമം
ഹല്ലേലൂയ്യ.. ഹല്ലെലൂയ്യാ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെന്നേശുവിന് ആമേന്‍
1. ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവന്‍ എങ്കലേയ്ക്ക് ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നെന്നെ കയറ്റി
- ഹല്ലേലൂയ്യ
2. എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
നീ ഒഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ
- ഹല്ലേലൂയ്യ
3. എന്‍റെ കാല്‍കളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ
- ഹല്ലേലൂയ്യ
Song Description: Malayalam Christian Song Lyrics, Yeshu Nallavan Avan Vallabhan, യേശു നല്ലവന്‍ അവന്‍ വല്ലഭന്‍.
KeyWords: Old Malayalam Christian Song Lyrics, CandlesBand, En Sangadangal Sakalavum.