Vanampadi Padum - വാനമ്പാടി പാടു



വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്ത്തുന്നു നിന്നെ ലോകൈക
നാഥാ യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ
നിന്‍ സ്നേഹദാനം മോചകാ - 2

കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം - 2
എന്‍ ജീവിതം പുണ്യം നേടുവാന്‍
നല്‍കൂ നല്‍‌വരം നീയേ ആശ്രയം
                          - വാനമ്പാടി..

കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം - 2
എന്‍ രക്ഷകാ എന്നില്‍ നിറയണേ
ഓരോ നിനവിലും ഓരോ നിമിഷവും
                          - വാനമ്പാടി..


Song Description: Malayalam Christian Song Lyrics, Vanampadi Padum, വാനമ്പാടി പാടു.
KeyWords: Christian Song Lyrics, M.G. Sreekumar, Thiruvachanam.

Vanampadi Padum - വാനമ്പാടി പാടു thumbnail Reviewed by on January 12, 2022 Rating: 5

No comments:




All Rights Reserved by Lovely Christ - Lyrics © 2018 -

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.