Ennodulla Nin - എന്നോടുള്ള നിൻ



1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തു ചെയ്യേണ്ടുനിനക്കേശുപരാ! - ഇപ്പോൾ

2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ

3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജാ - മഹാ

4 എന്നെയൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയന്നനന്തം വന്ദനമേ - എന്റെ

5 അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ
അന്തികേയുള്ള മഹൽശക്തി നീയേ - നാഥാ

6 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ
വാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ

7 കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനേ - എന്നെ

8 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ


Songs Description: Kester Song Lyrics, Ennodulla Nin, എന്നോടുള്ള നിൻ.
KeyWords: Malayalam Christian Song Lyrics, Kester Songs, Kester, Malayalam Songs,Malayalam Traditional Song Lyrics, Ennodulla Nin Sarva.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.