വലുതും സഫലവുമായ വാതിൽ
എനിക്കായി നാഥൻ തുറന്നീടുന്നു
സുവിശേഷത്തിൻ വാതിൽ
വചനത്തിന്റെ വാതിൽ
വാഗ്ദത്തം പോൽ
സ്വർഗ്ഗത്തിൻ കിളിവാതിൽ
കർത്തൻ തുറന്നാൽ അത് ആരടയ്ക്കും
കതകുകൾ എന്നും തുറന്നിരിക്കും
തിരുക്കരങ്ങൾ മുന്നിൽ വഴിതെളിക്കും
എതിരിയിൻ വായോ അടഞ്ഞു പോകും
മഹിമയിൻ സാക്ഷികളായി
ദേശമെങ്ങും പോകാം
വഴിയും വാതിലും യേശു മാത്രമേ
ഫിലിപ്പ്യയിലെ തടവറയും
മെലിത്തയിലെ (എല്ലാ) തടസങ്ങളും
ആസ്യയിലെ വേദനയും
സ്വർഗ്ഗം ഒരുക്കിയ വേദികളായി
ഇന്നിൻ കണ്ണീരെല്ലാം
വിണ്ണിൽ കതിരുകളാകും
കല്ലറ പോലും തുറന്ന വാതിലാവും
ക്രിസ്തു യേശു രക്ഷാ നായകൻ
ക്രിസ്തു യേശു സൗഖ്യ ദായകൻ
ക്രിസ്തു യേശു പരിശുദ്ധാത്മ ദായകൻ
ക്രിസ്തു യേശു വേഗം വരുന്നവൻ
Valuthum Saphalavumaya Vaathil
Enikkayi Naadhan Thuranneedunnu
Suvisheshathin Vaathil
Vachanathinte Vaathil
Vagdatham Pol
Swargathin Kilivaathil
Karthan thurannal Athu Aaradakkum
Kathakukal Ennum Thurannirikkum
Thirukkarangal Munnil Vazhi Thelikkum
Ethiriyin Vayo Adanju Pokum
Mahimayin Salhikalayi Dheshamengum Pokaam
Vazhiyum Vaathilum Yeshu Maathrame
Philippiayile Thadavarayum
Melithayile Thadassangalum
Assyayile Vedhanayum
Swargam Orukkiya Vedhikalayi
Innin Kanneerellam Vinnil Kathirukal Aakum
Kallara Polum Thuranna Vaathil Aakum
Kristhu Yeshu Rakshanayakan
Kristhu Yeshu Soukhya Dhayakan
Kristhu Yeshu Parishudhathma Dhayakan
Kristhu Yeshu Vegam Varunnavan
[keywords] Blesson Memanna, Dr. Blesson Memanna, Malayalam Lyrics.
